ഏലപ്പാറയ്ക്ക് സമീപം നാലാം മൈലില്‍ കാർ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു.
അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവർക്ക് പരുക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിനോദയാത്രയ്ക്കായി ഇടുക്കിയിലെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനത്തെ റിസോർട്ടില്‍ താമസിച്ചിരുന്ന ഇവർ കരിന്തരുവിയിലുള്ള മറ്റ് സുഹൃത്തുക്കളെ കാണാനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.