യാത്രക്കാരുടെ എണ്ണവും ഓണക്കാലവും; കെഎസ്‌ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനത്തില്‍ വീണ്ടും ചരിത്ര നേട്ടം

ഓണക്കാലയളവില്‍ കെഎസ്‌ആർടിസിയുടെ ടിക്കറ്റ് വരുമാനത്തില്‍ വീണ്ടും ചരിത്ര നേട്ടം. 10.82 കോടി രൂപയാണ് ഇന്നലത്തെ പ്രതിദിന ടിക്കറ്റ് വരുമാനം.

കഴിഞ്ഞവർഷം സമാന ദിവസത്തെ വരുമാനമായ 10.2 കോടി രൂപയുടെ റെക്കോർഡ് ആണ് ഇന്നലെ മറികടന്നത്. പ്രിയദർശിനിയുടെ സീറോ ടിക്കറ്റ് ഉള്‍പ്പെടെയാണ് പുതിയ നേട്ടം കൈവരിച്ചത്. ശബരിമല സ്പെഷ്യല്‍ സർവീസ് സീസണ്‍ ഒഴികെയുള്ള കാലയളവില്‍ കെഎസ്‌ആർടിസി നേടിയ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്. ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വർദ്ധനയും തിരക്കേറിയ റൂട്ടില്‍ അധിക സർവീസുകള്‍ അനുവദിച്ചതും അന്തർ സംസ്ഥാന സർവീസുകള്‍ വർധിപ്പിച്ചതും പ്രിയദർശിനി പദ്ധതിയുടെ സ്വീകാര്യതയുമാണ് വരുമാന വർദ്ധനവിന് ഇടയാക്കിയത്.
Previous Post Next Post