ശബരിമല: കന്നിമാസ പൂജകൾക്കായി നട തുറന്നതിന്റെ നാലാം ദിവസം ശബരിമലയിൽ ഭക്തജനത്തിരക്ക് ശക്തമായി. സെപ്റ്റംബർ 16-നാണ് കന്നിമാസ പൂജകൾക്കായി നട തുറന്നത്. ദർശനത്തിനായി നേരത്തെ തന്നെ വെർച്വൽ ക്യൂ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു.
വർധിച്ചതോടെ സന്നിധാനത്തും പമ്പയിലും തീർഥാടകരെ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ശക്തമാക്കി
അപ്പം–അരവണ വിതരണത്തിലും ബുദ്ധിമുട്ട്
ഭക്തരുടെ എണ്ണം വർധിച്ചതോടെ അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വിതരണത്തിലും പ്രതിസന്ധി നേരിടീട്ടു.. തിരക്കേറിയ സമയങ്ങളിൽ വിതരണകേന്ദ്രങ്ങളിൽ നീണ്ട ക്യൂ രൂപപ്പെടുന്നത് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.ഒരാൾക്ക് ഒരു അരവണ വീതമേ നൽകുന്നുള്ളു. ഇത് വലിയ പ്രതിഷേധം ഉണ്ടാക്കി.