സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം.

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തും. രാത്രി ഏഴിനും 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം.ദേശീയതലത്തില്‍ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവുണ്ടായ സാഹചര്യത്തിലാണിത്.

വൈദ്യുതി ലഭ്യതക്കുറവുള്ള കാര്യം ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്‌ഇബിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളോടും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്താന്‍ ഗ്രിഡ് കണ്‍ട്രോളര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Previous Post Next Post