അശ്ലീല ചിത്രം വാട്സ്‌ആപ്പില്‍ സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ.

അശ്ലീല ചിത്രം വാട്സ്‌ആപ്പില്‍ സ്റ്റാറ്റസായി പങ്കുവെച്ച പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. കെഎപി അടൂർ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്തത്.സംഭവം അബദ്ധത്തില്‍ പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തല്‍, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റൻ്റ് കമാൻഡൻ്റിനെ ചുമതലപ്പെടുത്തി.
Previous Post Next Post