ഡൽഹിയിൽ സൈനികനായിരുന്ന മകൻമരിച്ച വിവരം അറിഞ്ഞ് പിതാവും ജീവനൊടുക്കി

തിരുവനന്തപുരം മാറനല്ലൂർ ചീനിവിള ചെമ്മോട് ശ്രീഹരിയിൽ ഹൃഷികേശൻ നായർ (69) ജീവനൊടുക്കി. ഡൽഹിയിൽ സൈനികനായിരുന്ന മകൻ വിശാഖിനെ (38) ജോലസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിവരമറിഞ്ഞ് മനംനൊന്താണ് പിതാവ് ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് വിശാഖിന്റെ മരണവിവരം വീട്ടിൽ അറിയുന്നത്. ഇതിനു പിന്നാലെ ഹൃഷികേശൻ നായർ വീടിനു പിന്നിലെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഹൃഷികേശൻ നായരുടെ ഭാര്യ തങ്കമണിയാണ്. മകൾ: കാർത്തിക, മരുമകൻ: അജിത്ത്. അന്തരിച്ച വിശാഖിന്റെ ഭാര്യ ശ്രീജയാണ്. മക്കൾ: ദിവ്യദർശിനി, സ്വാതിലക്ഷ്മി. ഹൃഷികേശൻ നായരുടെ മൃതദേഹം മോർച്ചറിയിലാണ്. വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്കാരം നടക്കും.
Previous Post Next Post