അടിമാലിയില്‍ രാസപദാര്‍ത്ഥം ഉള്ളില്‍ച്ചെന്ന് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ്.


അടിമാലി ഒഴുവത്തടത്ത് രാസപദാർത്ഥം ഉള്ളില്‍ച്ചെന്ന് ഒരു വയസുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം.

വലിയകാട്ടില്‍ അഫ്സല്‍ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.

കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവ് അഫ്സല്‍ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഒരു കുഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ കുഞ്ഞ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.

പ്രാഥമിക പരിശോധനയില്‍ വിഷാംശമോ രാസപദാർത്ഥമോ ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നു. ദമ്പതികള്‍ തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി സംശയമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലിസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Previous Post Next Post