നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് വിവാഹിതയായി. സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.
തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. അതേസമയം വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്വപ്ന പങ്കുവെച്ചിട്ടില്ല.
സ്വപ്‌നാ സുരേഷിന്റെ മൂന്നാം വിവാഹമാണ് ഇത്. 2000-ത്തിലായിരുന്നു സ്വപ്‌നയുടെ ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരൻ.
ഈ ബന്ധം 2008-ല്‍ അവസാനിച്ചു. പിന്നീട് 2011-ല്‍ ജയശങ്കർ എന്നയാളെ സ്വപ്‌ന വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേർപിരിയുകയായിരുന്നു.