പൊറോട്ടയ്ക്ക് ഇറച്ചിക്കറി സൗജന്യമായി നല്‍കിയില്ല; രണ്ടാഴ്ചയ്ക്ക് ശേഷം പ്രതികാരം തട്ടുകട ഉടമയായ സ്ത്രീയെ ആക്രമിച്ചതായി പരാതി.


ഓണത്തിന് മുൻപ് പൊറോട്ടയ്ക്കൊപ്പം ഇറച്ചിക്കറി സൗജന്യമായി നല്‍കാതിരുന്നതിന്റെ വിരോധത്തില്‍ തട്ടുകട ഉടമയായ സ്ത്രീയെ ആക്രമിച്ചതായി പരാതി.

പാലാരിവട്ടം ബൈപാസിന് സമീപം തട്ടുകട നടത്തുന്ന സ്ത്രീയ്ക്കാണ് മർദനമേറ്റത്. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കടയില്‍ സാമ്പാർ മാത്രമേയുള്ളൂ എന്ന് പറഞ്ഞതിന്റെ വിരോധത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി വീണ്ടുമെത്തി ആക്രമണം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തട്ടുകടയ്ക്ക് സമീപത്തുവച്ച്‌ പ്രതി യുവതിയെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു.

ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്താൻ ശ്രമിച്ച പരാതിക്കാരിയെ പ്രതി തടഞ്ഞുനിർത്തി കൈകൊണ്ട് ക്രൂരമായി മർദിച്ചു. മർദനമേറ്റ് നിലത്തുവീണ തന്റെ നെഞ്ചില്‍ പ്രതി ചവിട്ടിയതായും യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി.

Previous Post Next Post