108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യം ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തര സേവനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സമരം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 108 ആംബുലൻസ് സേവനം ആശ്രയിക്കുന്നവർ വിനോദത്തിനോ സുഖവാസത്തിനോ എത്തുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം 17 മുതല്‍ സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു. ആംബുലൻസ് സർവീസ് നിർത്തിവയ്ക്കുന്നതും തടസ്സപ്പെടുത്തുന്നതും അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെയും വ്യക്തമാക്കിയിരുന്നു.