മദ്യലഹരിയില്‍ കാറുകള്‍ തടഞ്ഞ് പരാക്രമം; പോലിസിനെ കടിച്ച്‌ പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍.


തൃശൂര്‍ നഗരത്തില്‍ മദ്യലഹരിയില്‍ കാറുകള്‍ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റില്‍. ചാഴൂര്‍ സ്വദേശി റഹ്‌മത്ത് (21) ആണ് അറസ്റ്റിലായത്.

യുവതിയുടെ ആക്രമണത്തില്‍ പോലിസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റു.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന റഹ്‌മത്ത് നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലിസ് യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എഎസ്‌ഐ കലയെ യുവതി കടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Previous Post Next Post