ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ നടക്കും. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകാൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു.
ശനിയും ഞായറും ബാങ്ക് അവധി ആയതിനാല്‍ നാളത്തെ സമരവും കൂടി ആകുമ്പോള്‍ തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. തിങ്കളാഴ്ച വിനായകചതുർത്ഥിയുടെ അവധിയുള്ള സ്ഥലങ്ങളില്‍ തുടർച്ചയായ നാല് ദിവസം ബാങ്ക് അവധിയായിരിക്കും.
ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം അവധിയും എന്നതാണ് ബാങ്കിംഗ് ജീവനക്കാരുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്.