ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില.


പകല്‍ സമയത്തെ കത്തുന്ന ചൂടില്‍ വിയര്‍ത്ത് കോട്ടയം. ജില്ലയില്‍ പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം കോട്ടയത്ത് 34.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സാധാരണ താപനിലയെക്കാള്‍ 3.8 ഡിഗ്രി വരെ അധികമായിരുന്നു ചൂട്.

രാവിലെ 9 കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പൊള്ളിപ്പോകുന്ന അവസ്ഥയാണ് ഏതാനും ദിവസങ്ങളായിട്ട്. മൂന്ന് മണികഴിഞ്ഞാലും ചൂടിന് ശമനമില്ല. പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെയാണ് അവസ്ഥയെന്നാണ് നിത്യേന യാത്ര ചെയ്യുന്നവര്‍ പറയുന്നത്.

റോഡിലിറങ്ങുന്ന യാത്രക്കാരും നിര്‍മ്മാണ രംഗത്തുള്ള തൊഴിലാളികളും കടുത്ത ചൂടിന്റെ പ്രയാസം നേരിടുകയാണ്. 

Previous Post Next Post