വാഗമണ്‍, വെള്ളികുളം, തീക്കോയി മേഖലകളില്‍ ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴയെത്തുടർന്ന് പ്രദേശത്ത് കനത്ത നീരൊഴുക്ക്.
ഇതിനെത്തുടർന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് വേഗത്തില്‍ ഉയരുകയാണ്. ആറ്റിൻതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം പ്രാദേശിക ഭരണകൂടവും നല്‍കിയിട്ടില്ല. അപകടസാധ്യത മുൻനിർത്തി മേഖലകളില്‍നിന്ന് മാറിനില്‍ക്കാനും ആറുകളിലോ തോടുകളിലോ ഇറങ്ങാതിരിക്കാനും ജനങ്ങള്‍ ജാഗ്രത പാലിക്കണം.
മണ്ണിടിച്ചില്‍ ; ഒരു മരണം സ്ഥിരീകരിച്ചു
മീനച്ചില്‍ താലൂക്കില്‍ വേളത്തുശ്ശേരിയിലുണ്ടായ മണ്ണടിച്ചിലില്‍ ചെന്നൈ സ്വദേശിനി സംഗിത അരുള്‍ ലാല്‍(35) മരിച്ചതായി സ്ഥിരീകരിച്ചു. വാഗമണില്‍നിന്ന് സ്കൂട്ടറില്‍ മടങ്ങുന്പോഴാണ് മണ്ണിടിച്ചിലില്‍ പെട്ടത്.
പൂഞ്ഞാർ നടുഭാഗം വില്ലേജിൽ മംഗളഗിരിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ചേലക്കാട്ട് ജോസഫ്(80) മരിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ഇതോടെ ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.