പത്തനംതിട്ട മല്ലപ്പള്ളി മേഖലയില്‍ സെമിത്തേരികള്‍ കേന്ദ്രീകരിച്ച് ഗ്രാനൈറ്റ് മോഷണം നടത്തിയിരുന്ന പ്രതികള്‍ പിടിയില്‍.
തമിഴ്നാട് സ്വദേശി ജലാല്‍ സുന്ദർ, പശ്ചിമ ബംഗാള്‍ സ്വദേശി സുർജിത് , മല്ലപ്പള്ളി പാടിമണ്‍ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.
മല്ലപ്പള്ളിയില്‍ ഗ്രാനൈറ്റ് വില്‍പന നടത്തുന്നവരാണ് പിടിയിലായ പ്രതികളെന്ന് പൊലിസ് അറിയിച്ചു. പിടിയിലായ പ്രതികളില്‍ ജലാല്‍ സുന്ദർ ആണ് കട ഉടമ. ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികള്‍ കേന്ദ്രീകരിച്ച് മോഷണം ആരംഭിച്ചത്.
കീഴ്വായ്പുർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതുവരെ മല്ലപ്പള്ളി ഭാഗത്തെ മൂന്നു പള്ളികളില്‍ പ്രതികള്‍ കവർച്ച നടത്തിയിരുന്നു.