ശ്രീനാരായണ ഗുരുദേവനെതിരെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മന്ത്രവാദിക്കെതിരെ നിയമനടപടിയുമായി ശിവഗിരി മഠം.
ഗുരുഭക്തന്‍മാരുടെ ക്ഷമയെ പരീക്ഷിക്കരുത് എന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും സച്ചിദാനന്ദ സ്വാമി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട് ശ്രീനാരായണ ഭക്തരുടെയും പൊതുജനങ്ങളുടെ വികാരം മാനിക്കണമെന്നും ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.