മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതിയില്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
16,17 വയസ്സുള്ള വിദ്യാര്‍ത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയുമായി പരിചയമുള്ള ഇവര്‍ പുറത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളില്‍ കൗണ്‍സലിംഗിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.