സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം ലഭിച്ചു. 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, യുഡിഎഫ് 19 സീറ്റുകളിലാണ് ജയിച്ചത്. കഴിഞ്ഞ തവണ 22 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ സീറ്റുകൾ കുറഞ്ഞു. എൻഡിഎ ഒരു സീറ്റിൽ വിജയിച്ചു. പുതുക്ക പഞ്ചായത്തിൽ എൻഡിഎ മുന്നണിയിലെ 20 -20യാണ് വിജയം നേടിയത്.
തൃക്കൊടിത്താനം തിരിച്ച് പിടിച്ച
എൽ.ഡി.എഫ്,തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ തൃക്കൊടിത്താനം ഡിവിഷനി ൽ എൽ. ഡി. എഫി ന് ഉജ്വല വി ജയം. എൽ .ഡി . എഫി ലെ മഞ്ജു സു ജിത്ത് വിജയിച്ചു .യു .ഡി .എഫ് സ്ഥാനാർത്ഥി വിജയ് തോമസ് മാരേട്ടിനെ 2140 വോട്ടുകളുടെ ഭൂരിപക്ഷ ത്തിൽ പരാജയപ്പെടുത്തിയാ ണ് മഞ്ജു സുജിത്ത് എൽ ഡി എഫ് സീറ്റ് തിരികെ പിടിച്ചത്.
ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വി.ഡി.സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി. രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട, കയ്യാങ്കളി വിവാദമുണ്ടായ ചിറയിൻകീഴിൽ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി.