തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. 38 വാർഡുകളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ യു.ഡി എഫി ന് ക്ഷീണം.
സീറ്റുകൾ കുറഞ്ഞു.ജയിച്ച സീറ്റുകളിൽ ഭൂരി പക്ഷം കുറഞ്ഞു.സിറ്റിംഗ് സീറ്റുകൾ നഷ്‌ടമായി .ചങ്ങനാശ്ശേരി _ തൃക്കൊടിത്താ നം ഡിവിഷനിൽ യു.ഡി.എഫി ന് നേരിയ ഭൂരിപക്ഷം .
ഡിവിഷനിൽ ഇഞ്ചോടിഞ്ച്
പോരാട്ടം.തൃശൂരിൽ യു.ഡി എഫി ന് നേട്ടം.അഞ്ചിൽ മൂന്ന് സീറ്റ് വിജ യിച്ചു.ചേലക്കരയിൽ എൽ.ഡി എഫ് സീറ്റ് തിരിച്ച് പിടിച്ചു.ചിറ്റൂരിൽ എൽ.ഡി എഫി ന് നറുക്കെടുപ്പിലൂടെ വി ജയംപത്തനംതിട്ട ജില്ലയിൽ യു.ഡി എഫി ന് നേട്ടം
വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യം മുതല്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. മുട്ടം പഞ്ചായത്ത് ഒൻപതാം വാര്‍ഡില്‍ എല്‍ഡിഎഫിന്‍റെ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട റാന്നി ബ്ലോക്ക്പടി വാര്‍ഡിലും യുഡിഎഫിനാണ് ജയം. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തില്‍ എല്‍ഡിഎഫ് ജയിച്ചു. 18 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ചാലക്കുടി മുനിസിപ്പാലിറ്റിയും കോണ്‍ഗ്രസിന് ജയം. മീനടം പഞ്ചായത്തിലെ ചീരംകുളം യുഡിഎഫ് നിലനിര്‍ത്തി. പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 4 വാര്‍ഡുകളിലും യുഡിഎഫാണ് വിജയിച്ചത്.
തിരുവനന്തപുരം ജില്ലയി ൽ ഇടത് മുന്നണിക്ക് മേൽക്കൈ.ചിറയിൻകീഴ് രണ്ട് സീറ്റു കൾ പിടിച്ചെടുത്തു.