രാജ്യത്ത് വാണിജ്യ സിലിണ്ടര് വിലയില് വീണ്ടും വര്ധന. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് എണ്ണക്കമ്പനികള് 9.50 രൂപയാണ് വര്ധിപ്പിച്ചത്.
വാണിജ്യ എല്.പി.ജി ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്ക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ വിലവര്ധന. സപ്തംബര് ഒന്നു മുതല് വര്ധന നടപ്പില് വരും.
പുതുക്കിയ നിരക്കനുസരിച്ച്, ഡല്ഹിയില് 19 കിലോഗ്രാം വാണിജ്യ എല്.പി.ജി സിലിണ്ടറിന് മുന്പുണ്ടായിരുന്ന 2,738 രൂപയില് നിന്ന് 2,747.50 രൂപയായി ഉയര്ന്നു. ചെന്നൈയില് ഇതിന്റെ വില 2,906 രൂപയില് നിന്ന് 2,916.50 രൂപയായി വര്ധിച്ചിട്ടുണ്ട്.കൊച്ചിയില് സിലിണ്ടര് ഒന്നിന് 2783.50 രൂപയും നല്കേണ്ടി വരും. അതേസമയം, ഗാര്ഹിക എല്പിജിയുടെ വിലയില് മാറ്റമില്ല.