കോഴിക്കോട് എരഞ്ഞിപ്പാലത്ത് മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച് കാറിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പ്രമുഖ യൂട്യൂബറും സിനിമ നിരൂപകനുമായ അശ്വന്ത് കോക്കിനെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തു. നിർത്താതെപോയ വാഹനം നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് തടഞ്ഞത്. തുടർന്ന് മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം ഉണ്ടാക്കിയതിനും ഇദ്ദേഹത്തിനെതിരെ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
പ്രമുഖ യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയ സംഭവത്തിൽ കസ്റ്റഡിയിൽ
Malayala Shabdam News
0