ഏഷ്യൻ ഗെയിംസില്‍ പുരുഷ ലോങ് ജംപില്‍ മലയാളി താരം ശ്രീശങ്കറിന് വെള്ളി.പരിക്കേറ്റ് രണ്ട് ശ്രമങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും താരം മത്സരത്തില്‍ രണ്ടാം സ്ഥാനം നിലനിർത്തുകയായിരുന്നു.
ഫൈനലില്‍ ആറ് ശ്രമങ്ങളില്‍ നാലില്‍ മാത്രമെ ശ്രീശങ്കറിന് പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളു. .01 മീറ്ററിൻ്റെ വ്യത്യാസത്തിലാണ് ശ്രീശങ്കറിന് വെള്ളി സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെ ആൻസി സോജന് പിന്നാലെ ലോങ് ജംപില്‍ ഇന്ത്യക്കായി മറ്റൊരു വെള്ളി നേട്ടം നേടി നല്‍കിയിരിക്കുകകയാണ് ശ്രീശങ്കർ.
ആദ്യ ശ്രമത്തില്‍ 7.66 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം ശ്രമത്തിലാണ് 8.07 മീറ്റർ ചാടി വെള്ളി നേട്ടം ഉറപ്പിച്ചത്. ഫൈനലില്‍ രണ്ടാം സ്ഥാനത്തെത്തിയ താരം സ്വർണം ലക്ഷ്യവെച്ച് അടുത്ത ശ്രമം നടത്തിയെങ്കിലും അത് 7.66 മീറ്റിലേക്ക് കുതിക്കാനെ മലയാളി താരത്തിന് സാധിച്ചുള്ളൂ. എന്നാല്‍ നാലാം ശ്രമത്തിനിടെ പരിക്കേറ്റ് താരം പിന്‍മാറിയതോടെ വെള്ളി പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടി ഉണ്ടായി. ചൈനീസ് താരം ഷി യുഹാവോ അല്ലാതെ മറ്റൊർക്കും ശ്രീശങ്കറിനെ മറകടക്കാനായില്ല. 8.17 മീറ്റർ ചാടിയാണ് ചൈനീസ് താരം സ്വർണം നേടിയത്. 8.06 മീറ്റർ ചാടിയ ഉസ്ബെക്കിസ്ഥാൻ താരം അൻവർ അൻവറോവിനാണ് വെങ്കലം. ഫൈനലില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം പട്ടുരാജ് ഡേവിജ് സോളമൻ 7.70 മീറ്റർ ചാടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.