മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഡിജിപിക്ക് ലഭിച്ച ഇഡിയുടെ കത്തില്‍ നിയമപരമായ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
ഇത് ഒരു രാഷ്ട്രീയ വിഷയമല്ല. ഈ കേസ് മാത്രമല്ല ഇതിനേക്കാള്‍ അപ്പുറമുള്ള കേസുകളും ഇഡി അയച്ചു തന്നിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികള്‍ വിവിധ ആളുകളില്‍ നിന്ന് പണം വാങ്ങാറുണ്ട്, എന്നാല്‍ ഇത് ആ കേസല്ല. ഈ വിഷയത്തില്‍ സിപിഎം വലിയ പ്രതിരോധത്തിലാണ്. സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല; നിയമപരമായ കാര്യങ്ങള്‍ തേടുകയും തുടർന്ന് നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഇഡി അയച്ചു എന്നത് കൊണ്ട് മാത്രം അത് തിരിച്ചയക്കാൻ പറ്റില്ല, കാരണം തെളിവുകള്‍ അടക്കമാണ് ഇഡി അയച്ചു തന്നത്.
മുൻപ് ഇഡി നോട്ടീസ് അയച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അവർക്കു മുമ്പില്‍ ഹാജരായി അന്വേഷണവുമായി പൂർണമായും സഹകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് കോണ്‍ഗ്രസ് പ്രവർത്തകർ ഇഡിയുടെ വാഹനങ്ങള്‍ തല്ലിപ്പൊളിക്കുക അല്ലായിരുന്നു ചെയ്തത്.