കലാസൂര്യന് വിട: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു


കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂർത്തി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയില്‍ അടയാളപ്പെടുത്തിയ കലാ കൂട്ടായ്മയുടെ അമരക്കാരനാണ് വിട പറയുന്നത്.

1951 ഏപ്രില്‍ 11ന് കോട്ടയം ജില്ലയില്‍ ജനനം. തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടർന്ന് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടി. എൻജിനീയറിങ് പഠനത്തിന് പിന്നാലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആർഒയില്‍ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. എന്നാല്‍ കലയും നാടകവും തന്നെയായിരുന്നു പിന്നീട് ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായത്.

1977-ലാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കമിട്ടത്. പിന്നീട് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിലൂടെ നാടകവും സംഗീതവും നൃത്തവും ഉള്‍പ്പെടെ
വിവിധ കലാരൂപങ്ങള്‍ക്ക് വലിയ വേദിയൊരുക്കി. വെളിച്ചവും ശബ്ദവും ഉപയോഗിച്ചുള്ള വലിയ വേദി അവതരണങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍. 'ചായക്കടക്കഥകള്‍', 'എന്റെ രക്ഷകൻ', 'മേല്‍വിലാസം' തുടങ്ങി ശ്രദ്ധേയമായ സൃഷ്ടികള്‍. 'മേല്‍വിലാസം' പിന്നീട് സിനിമയായും ശ്രദ്ധ നേടി.

Previous Post Next Post