സംസ്ഥാനത്തെലക്ഷക്കണക്കിന് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസം പകർന്ന് സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം ഇന്ന് (2026 സെപ്റ്റംബർ 24, വ്യാഴാഴ്ച) മുതല്‍ ആരംഭിക്കും.
പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണ്ണമായും എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു.ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളില്‍ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.