നരേന്ദ്രമോദിയുടെ ചിത്രമില്ല; ആയുര്‍വേദ ദിനാചരണ പരിപാടിയില്‍ അതൃപ്തി അറിയിച്ച്‌ മടങ്ങി മേയര്‍ വി വി രാജേഷ്.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരിപാടിയില്‍ ഉപയോഗിക്കാത്തതില്‍ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷിന് അതൃപ്തി.

പതിനൊന്നാമത് ആയുർവേദ ദിനാചരണ പരിപാടിയില്‍ മേയർ വി വി രാജേഷ് അതൃപ്തി അറിയിച്ചു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി നടത്തുന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയത്.ആയുഷ്ഇ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം കേരള സർക്കാരും ആണ് മുടക്കുന്നത്, ശശി തരൂർ എം പി യുടെ ചിത്രം വെച്ചിട്ടും മോദിയുടെ ചിത്രം വെക്കാഞ്ഞതിൽ അതൃപ്തി അറിയിച്ചു മേയർ മടങ്ങുകയായിരുന്നു. അതേസമയം, പരിപാടിക്ക് നിശ്ചയിച്ച സമയത്ത് മന്ത്രിമാർ എത്താത്തതിലും മേയർ അതൃപ്തി പ്രകടിപ്പിച്ചു.

Previous Post Next Post