ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി.

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ ശ്യംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ജെബിഎല്ലിന്റെ ഏറ്റവും പുതിയ മോഡലുകളായ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ്-130, 330, ഓണ്‍ ദി ഗോ 2 എന്നിവയുടെ  വില്‍പ്പന ആരംഭിച്ചു. കോട്ടയത്ത് നടന്ന ചടങ്ങില്‍ പിന്നണി ഗായകന്‍ വിധു പ്രതാപ്, ഓക്‌സിജന്‍ ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ ഗ്രൂപ്പ് ഗാഡ്‌ജെറ്റ് ആന്‍ഡ് ആക്‌സസറീസ് ഹെഡ് അംജിത്ത് ജയന്‍, ജെബിഎല്‍ കേരള ഹെഡ് മഹിന്‍ കെ.ബഷീര്‍, സൗത്ത് കേരള മാനേജര്‍ രഞ്ജിത്ത്, സെന്‍ട്രല്‍ കേരള ഏരിയ മാനേജര്‍ അതുല്‍, ഓക്‌സിജന്‍ കീ അക്കൗണ്ട്‌സ് മാനേജര്‍ അനുജിത്ത്, ജെബിഎല്‍ ഡിസ്ട്രിബ്യൂട്ടര്‍ സലാസ് സി.സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജെബിഎല്‍ പാര്‍ട്ടി ബോക്‌സ്-130, 330, ഓണ്‍ ദി ഗോ 2 എന്നീ മോഡലുകള്‍ പുറത്തിറക്കി.
എവിടെ വേണമെങ്കിലും എളുപ്പത്തില്‍ കൊണ്ടുപോകാന്‍ പറ്റുന്ന പോര്‍ട്ടബിള്‍ ഡിസൈനാണ്  പാര്‍ട്ടി ബോക്‌സ്-130യ്ക്കുള്ളത്. എഐ സൗണ്ട് ബൂസ്റ്റും ഫ്യൂച്ചറിസ്റ്റിക് ലൈറ്റ് ഷോയും ഉണ്ട്. 15 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്ലേ ചെയ്യാം. ഒന്നിലധികം മൈക്കുകളും ഗിറ്റാറും കണക്റ്റ് ചെയ്യാം. കരോക്കെയ്ക്കായി ജെബിഎല്‍ ഈസി സ്വിംഗ് മൈക്ക് സപ്പോര്‍ട്ടും ജെബിഎല്‍ വണ്‍ ആപ്പ് കണ്‍ട്രോളും ഇതിലുണ്ട്. 
കൂടുതല്‍ പവര്‍ സൗണ്ടാണ് പാര്‍ട്ടി ബോക്‌സ്-330യുടെ പ്രധാന പ്രത്യേകത. ടെലിസ്‌കോപ്പിക് ഹാന്‍ഡിലും വലിയ ചക്രങ്ങളും ഉള്ളതിനാല്‍ എളുപ്പത്തില്‍ കൊണ്ടുപോകാം. 18 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് ഉണ്ട്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ വരെ മ്യൂസിക് ആസ്വദിക്കാം. യുഎസ്ബി-സി, ഒപ്റ്റിക്കല്‍ ഇന്‍പുട്ട്, ഡ്യുവല്‍ മൈക്ക് ആന്‍ഡ് ഗിറ്റാര്‍ ഇന്‍പുട്ടുകള്‍ എന്നിവയും ഇതിലുണ്ട്.
വിഡ്ത് കൂടിയ ഷോള്‍ഡര്‍ സ്ട്രാപ്പും ഹാന്‍ഡിലും ഉള്ളതിനാല്‍ തോളില്‍ തൂക്കി എവിടെ വേണമെങ്കിലും കൊണ്ടുപോകാം കഴിയുമെന്നതാണ്  പാര്‍ട്ടി ബോക്‌സ് ഓണ്‍ ദി ഗോ 2 പ്രത്യേകത. ബില്‍റ്റ്-ഇന്‍ എക്കോ ഇഫക്റ്റുള്ള വയര്‍ലെസ് ഡിജിറ്റല്‍ മൈക്കും സ്മാര്‍ട്ട് കീ ചേഞ്ച് സൗകര്യവും ഉണ്ട്. 15 മണിക്കൂര്‍ ബാക്കപ്പും ആകര്‍ഷകമായ ലൈറ്റ് ഷോയും പാര്‍ട്ടി ബോക്‌സിലുണ്ട്. ഒക്‌സിജന്റെ എല്ലാ ഷോറൂമുകളില്‍ നിന്നും ആകര്‍ഷകമായ വിലയിലും മികച്ച ഓഫറുകളിലും പുതിയ പാര്‍ട്ടി ബോക്‌സുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 9020100100.
Previous Post Next Post