ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാംഘട്ട ത്രിദിന പണിമുടക്ക് സെപ്റ്റംബർ 28 മുതല്‍ ആരംഭിക്കും.
സെപ്റ്റംബർ 27 ഞായറാഴ്ചയും 26 നാലാം ശനിയാഴ്ചയും ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടും.
സെപ്റ്റംബർ 26 ശനിയാഴ്ച മുതല്‍ 30 ബുധനാഴ്ച വരെയാണ് ബാങ്ക് ശാഖകള്‍ക്ക് തുടർച്ചയായ അവധി വരുന്നത്. അതിനാല്‍ ആവശ്യമായ ബാങ്ക് ഇടപാടുകള്‍ മുൻകൂട്ടി പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അവധി ദിവസങ്ങളിലും ഓണ്‍ലൈൻ ബാങ്കിങ് സേവനങ്ങള്‍ സാധാരണ നിലയില്‍ ലഭ്യമാകും.