ആസൂത്രണ ബോർഡ് പരീക്ഷകളുടെ പുതുക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് പി എസ് സി. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാൻ കോഡിനേഷൻ ഡിവിഷൻ പട്ടികകളാണ് പ്രസിദ്ധീകരിച്ചത്പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് വിവാദ പരീക്ഷകളില്‍ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്.
ആസൂത്രണ ബോർഡ് പരീക്ഷകളുടെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പരിശോധിച്ചില്ല എന്ന വാർത്ത പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. അതേസമയം, പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചുരുക്കപ്പട്ടികയില്‍ നേരത്തെ ഉണ്ടായിരുന്ന ഒരാള്‍ പുറത്തായിട്ടുണ്ട്. പ്ലാൻ കോഡിനേഷൻ ഡിവിഷൻ പട്ടികയും മാറ്റങ്ങളോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.