യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാര്‍ജ്ജ് 300 രൂപ.


രാജ്യത്ത് യുപിഐ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പുതിയ ഫീസ് ഘടന നിലവില്‍ വന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

പുതിയ ഉത്തരവ് പ്രകാരം വ്യക്തികള്‍ തമ്മിലുള്ള (P2P) സാധാരണ പണമിടപാടുകള്‍ക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. സാധാരണക്കാർക്ക് തികച്ചും സൗജന്യമായി തുടർന്നും യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാം.

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് 0.4 ശതമാനം വരെ ഫീസ് ഈടാക്കാനാണ് തീരുമാനം. ഒരു ഇടപാടില്‍ പരമാവധി 300 രൂപ വരെയായിരിക്കും ഈടാക്കാവുന്ന ഫീസ്. ഈ തുക ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളില്‍ നിന്നായിരിക്കും ഈടാക്കുക

റെയില്‍വേ, ടെലികോം, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപ ഫീസ് ഈടാക്കും. ഇതും വ്യാപാരികളില്‍ നിന്നാണ് ഈടാക്കുക. അതേസമയം, റൂപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്.

Previous Post Next Post