സിപിഎമ്മില്‍ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍,ജെയ്ക്ക് സി. തോമസ്, പി.എസ് സഞ്ജീവ്, എം വിജിന്‍, ആദർശ് എം. സജി എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.


സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ പി.ജയരാജന്‍, വി.ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി.

ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ക്ഷണിതാവായിരിക്കും. സംസ്ഥാന സെന്ററിന്റെ ഭാഗമായി ബ്രിട്ടാസ് പ്രവര്‍ത്തിക്കും. കോഴിക്കോട് ചേര്‍ന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.

അതേസമയം ടി.പി രാമകൃഷ്ണന്‍, തോമസ് ഐസക് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ .നിന്ന് ഒഴിവാക്കി. ഇരുവരും സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി സെക്രട്ടേറിയറ്റിനെ സഹായിക്കും എം വിജിന്‍, ആദർശ് എം. സജി എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജെയ്ക്ക് സി. തോമസ്, പി.എസ് സഞ്ജീവ് എന്നിവരും കമ്മറ്റിയിലുണ്ട്.

Previous Post Next Post