നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങി, ടീച്ചര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേക ഗ്രൂപ്പുകള്‍,തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.


അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.

പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാർത്ഥികളാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടത്. ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടികളുടെ അടക്കം ചിത്രങ്ങള്‍ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നഗ്നചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാർത്ഥികള്‍ കണ്ടെത്തി.

പകർത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയച്ച്‌ നല്‍കിയ ശേഷം മോർഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാം ചാറ്റില്‍ തിരിച്ച്‌ അയച്ച്‌ കിട്ടുന്നതായിരുന്നു രീതി. ടീച്ച‍ർമാരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തി. ക്ലാസ്മുറിയില്‍ ടീച്ചർമാർ പഠിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയാണ് മോർഫിങ് നടന്നത്. ഹോസ്റ്റലില്‍ നിന്നും ചിത്രങ്ങള്‍ പകർത്തിയതായി സംശയമുണ്ട്. ശ്രീഹരിയുടെ ഗ്യാലറിയില്‍ ഗേള്‍സ് ഹോസ്റ്റല്‍ റൂം ദൃശ്യങ്ങങ്ങള്‍ വിദ്യാർത്ഥികള്‍ കണ്ടെത്തി.

Previous Post Next Post