ഒരു വയസുകാരിയുടെ ശരീരത്തിനുള്ളില്‍ ഒരു വര്‍ഷം സൂചി തറച്ചിരുന്നു'; കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി.


കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി . ഒരു വയസുകാരിയുടെ ശരീരത്തിനുള്ളില്‍ ഒരു വർഷം സൂചി തറച്ചിരുന്നു.

ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്‍റെ മകള്‍ അദ്വികയുടെ ശരീരത്തിലാണ് സൂചി കുടുങ്ങിക്കിടന്നത്. ജൂലൈയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സൂചി പുറത്തെടുത്തു. കുടുംബം പൊലീസിനും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

ജനിച്ച സമയത്ത് കുട്ടിയുടെ ശരീരത്തില്‍ കുത്തിവെപ്പ് എടുത്തപ്പോള്‍ വിട്ടുപോയ സൂചിയുടെ ഭാഗമാണ് ഒരു വർഷത്തോളമായി ശരീരത്തിനുള്ളില്‍ കിടന്നത്.കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ എക്സ്‌റേ / സ്കാനിംഗ് പരിശോധനകളിലാണ് ശരീരത്തിനുള്ളില്‍ ലോഹഭാഗം തറച്ചിരിക്കുന്നത് കണ്ടെത്തിയത്.വിവരം പുറത്തറിഞ്ഞതോടെ ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ശരീരത്തില്‍ നിന്ന് സൂചി പുറത്തെടുക്കുകയായിരുന്നു.

Previous Post Next Post