പരീക്ഷാ ക്രമക്കേട്: പിഎസ്‌സിയുടെ നിര്‍ണായക യോഗം ഇന്ന്.


പിഎസ്സ്സി ആസൂത്രണ ബോര്ഡ് പരീക്ഷാ ക്രമക്കേടില് പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്ക്കം നിലനില്ക്കുന്നതിനിടെ പിഎസ്സിയുടെ നിര്ണായക യോഗം ഇന്ന്.

ഇന്നു രാവിലെ തിരുവനന്തപുരത്തെ പിഎസ്സി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില് എല്ലാ അംഗങ്ങളോടും നിര്ബന്ധമായും പങ്കെടുക്കണമെന്ന നിര്ദേശം നല്കിയിട്ടുണ്ട്.

പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനു ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു എത്തില്ലെന്ന പിഎസ്സിയുടെ കത്ത് ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗം തള്ളിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം യോഗത്തില് പ്രാധാന്യത്തോടെ ചര്ച്ചയാകുക. അതേസമയം ചോദ്യംചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതുണ്ടോ എന്ന കാര്യത്തില് പിഎസ്സി നിയമോപദേശം തോടിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു പോകില്ലെന്നാണ് പിഎസ്സി ചെയര്മാന്റെയും അംഗങ്ങളുടെയും നിലപാട്. പിഎസ്സിക്ക് പ്രത്യേക പരിരക്ഷയുള്ളതിനാല് പിഎസ്സി ആസ്ഥാനത്തെ അംഗങ്ങളുടെ മുറികളിലെത്തി ചോദ്യം ചെയ്യമെന്നു കാണിച്ച്‌ പ്രത്യേക അന്വേഷണ സംഘത്തിനു കത്തും നല്കിയിരുന്നു. എന്നാല് പിഎസ്സി അംഗങ്ങള്ക്ക് പ്രത്യേക പരിരക്ഷയില്ലെന്നും നാളെ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് തന്നെ വരണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Previous Post Next Post