ഇന്ന് വിനായക ചതുര്‍ത്ഥി, ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ.


ഇന്ന് വിനായക ചതുർത്ഥി. ഗണപതി ക്ഷേത്രങ്ങളിലടക്കം വിശേഷാല്‍ ഗണപതിഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പൂജകള്‍, വഴിപാടുകള്‍ എന്നിവ നടക്കും.

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിനമാണ് വിനായക ചതുർത്ഥിയായി ആചരിക്കുന്നത്. ചതുർത്ഥി ദിവസം ഗണപതി ഹോമം നടത്തുന്നത് സർവ സങ്കടങ്ങളെയും ശമിപ്പിക്കുമെന്നും ഐശ്വര്യം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം. അഷ്ടദ്രവ്യങ്ങള്‍ ഹോമിച്ച്‌ ഗണപതിയെ പ്രസാദിപ്പിച്ചാല്‍ അതിന്റെ ഗുണാനുഭവങ്ങള്‍ ഒരു വർഷക്കാലം നിലനില്‍ക്കും എന്നും വിശ്വാസമുണ്ട്. ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേൻ, ശർക്കര, അപ്പം, അട, മലർ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.

Previous Post Next Post