കോന്നിയില്‍ വയറിംഗ് ജോലിക്കിടെ ഇലക്‌ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോന്നി ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ (43)ആണ് മരിച്ചത്.
കോന്നി ചെങ്ങറയില്‍ നിർമാണത്തിലിരുന്ന വീടിന്റെ വയറിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം.
വയറിംഗ് ജോലികള്‍ക്കായി ഉപയോഗിച്ച ഇലക്‌ട്രിക് ഉപകരണത്തില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പ്രശാന്തിനൊപ്പം ജോലി ചെയ്തിരുന്നയാള്‍ പുറത്തുപോയി തിരികെ വന്നപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടൻതന്നെ പ്രശാന്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.