പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം.

പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം.എന്നാല്‍, കടുത്ത തീരുമാനത്തിലേക്ക് ഉടന്‍ കടക്കില്ല.

പുറത്ത് ചര്‍ച്ച ചെയ്ത് സ്ഥിതി വഷളാക്കിയത് സിപിഎം ആണെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. ദേശീയ നേതൃത്വത്തിന് മുന്നില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് അറിയിച്ചു. കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്ന് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
Previous Post Next Post