30 കോടിയുടെ ഓണം സമ്മാനം ഈ നമ്പറിന്; ഓണം ബമ്പര്‍ നറുക്കെടുത്തു.


30 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലിയെ പ്രഖ്യപിച്ചു. ഒന്നാം സമ്മാനം TL 360615 നമ്പറിനാണ്. തിരുവനന്തപുരത്തെ ഗോർഖിഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

മന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. മന്ത്രി പൂജബമ്പർ ടിക്കറ്റ് പ്രകാശനവും നിർവഹിച്ചു.

കണ്ണൂരിലെ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിനാണ് ഈ വലിയ സമ്മാനം ലഭിച്ചത്, അനീഷ് എന്ന ഏജന്റാണ് ലോട്ടറി വിൽപന നടത്തിയത്.രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിച്ചു. ഇതിനായി TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 190728, TJ 978696, TK 976006, TL 792519 എന്നീ ടിക്കറ്റുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.


മറ്റ് സമ്മാനങ്ങൾ: 25 ലക്ഷം രൂപ വീതം 20 പേർക്ക് മൂന്നാം സമ്മാനവും, 10 പേർക്ക് 5 ലക്ഷം രൂപ വീതം നാലാം സമ്മാനവും, 10 പേർക്ക് 2 ലക്ഷം രൂപ വീതം അഞ്ചാം സമ്മാനവും ലഭിക്കും. കൂടാതെ സമാശ്വാസ സമ്മാനമായി 9 പേർക്ക് 5 ലക്ഷം രൂപ വീതവും നൽകുന്നുണ്ട്.

 * ടിക്കറ്റ് വിവരങ്ങൾ: 500 രൂപ നിരക്കിൽ വകുപ്പ് അടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിഞ്ഞിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്.

Previous Post Next Post