പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.
സെപ്റ്റംബർ 17, 30 തീയതികളിലാണ് ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയത്. മലബാർ എക്സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:-
* തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്(12082) സെപ്റ്റംബർ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. 17-ന് ട്രെയിൻ എലത്തൂരില്‍ സർവീസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30-ന് ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിൻ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) സെപ്റ്റംബർ 17-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. 17-ന് ട്രെയിൻ കൊയിലാണ്ടി വരെയാകും സർവീസ് നടത്തുക. സെപ്റ്റംബർ 30-ന് എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) എലത്തൂരിനും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിൻ എലത്തൂരില്‍ യാത്ര അവസാനിപ്പിക്കും.
* കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608) സെപ്റ്റംബർ 30-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. 30-ന് ട്രെയിൻ കൊയിലാണ്ടിയില്‍ സർവീസ് അവസാനിപ്പിക്കും.