ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചിലില്‍ രണ്ട് മരണം. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.
ബാലകൃഷ്ണൻ്റെ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മണ്ണിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ദേവികുളത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ച്ചയായ മൂന്ന് മണിക്കൂറായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായതായി നാട്ടുക്കാര്‍ പറയുന്നു. ഇടിമിന്നലേറ്റതാകാം മരണകാരണമെന്നും ചില പ്രദേശവാസികള്‍ പറയുന്നുണ്ട്. 'മഴപെയ്തപ്പോള്‍ കൃഷിസ്ഥലത്തെ ഷെഡില്‍ കയറി നിന്നതാണ് ഇവര്‍. തുടര്‍ന്നാണ് മണ്ണിടിഞ്ഞ് വീഴുന്നത്. ഏകദേശം ഇരുപത് മീറ്റര്‍ ഉയരത്തില്‍ നിന്ന് മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.