തൃക്കാക്കര മോര്‍ഫിംഗ് കേസ്: അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പ്രീമിയം ഗ്രൂപ്പില്‍, അംഗമാകാന്‍ ഈടാക്കുന്നത് 250 രൂപ കൂടുതൽ കണ്ടെത്താലുകളുമായി പോലീസ്.


തൃക്കാക്കര മോര്ഫിംഗ് കേസില് കൂടുതൽ കണ്ടെത്തലുകളുമായി പൊലിസ്. കേസിൽ രണ്ടാമതായി അറസ്റ്റിലായ ആലപ്പുഴ സ്വദേശിയായ കോളജ് വിദ്യാര്ഥി സനീഷ് മോര്ഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പങ്കുവച്ചത് ടെലിഗ്രാമിലെ പ്രീമിയം ഗ്രൂപ്പില് ആയിരുന്നുവെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

1500 ഓളം പേരുള്ള ഒരു പ്രമോഷൻ ഗ്രൂപ്പിലാണ് ആദ്യം ചിത്രങ്ങള് പങ്കുവച്ചിരുന്നത്. കൂടുതല് അശ്ലീല ചിത്രങ്ങൾ വേണമെങ്കിൽ പണം നല്കണമെന്ന് ആവശ്യപ്പെട്ട് പരസ്യം നല്കിയ ശേഷമാണ് സനീഷ് പ്രത്യേക പെയ്ഡ് ഗ്രൂപ്പ് ഉണ്ടാക്കിയത്.

ഈ ഗ്രൂപ്പിലേക്ക് ആളുകളെ ചേര്ക്കുന്നതിനായി ഒരാളില് നിന്ന് 250 രൂപ വീതമാണ് ഈടാക്കിയിരുന്നത്. ഇത്തരത്തില് 12 പേരെ ഗ്രൂപ്പില് ചേര്ത്തിട്ടുണ്ട്. പണം വാങ്ങാനായി സനീഷ് തന്റെ ക്യുആര് കോഡ് അടക്കം അയച്ചു കൊടുത്തതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും ഇയാള് പെയ്ഡ് ഗ്രൂപ്പുകളില് അപ്ലോഡ് ചെയ്തിട്ടുണ്ട്. അതിനാല് പ്രതിക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സൈബര് സെല്ലിന്റെ സഹായത്തോടെ ഗ്രൂപ്പില് അംഗങ്ങളായ മറ്റുള്ളവരെ കണ്ടെത്താനും കൂടുതല് പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്.

Previous Post Next Post