മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാനത്തെ ഡിജിപിക്ക് കത്ത് നല്‍കി.
മകള്‍ വീണ വിജയനെതിരെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കൈമാറിയിട്ടുണ്ട്. സെക്ഷൻ 66/2 പ്രകാരമാണ് ഇ,ഡി. ഡി.ജി.പി.ക്ക് കത്തയച്ചിരിക്കുന്നത്. നിലവില്‍ വീണാ വിജയനെതിരായ കേസ് മാത്രമാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ മാസപ്പടി ലഭിച്ചതിന്റെ ഗുണഭോക്താക്കളാണ് മുഹമ്മദ് റിയാസും പിണറായി വിജയനും എന്ന് കണ്ടെത്തി. മാസപ്പടി കേസില്‍ ഇവരെ പ്രതിചേർക്കാൻ ഇഡിക്ക് കഴിയില്ല. അതിനാലാണ് മറ്റൊരു കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.