മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത് നൽകി



മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത് നൽകി.
മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും, പിണറായിയുടെ മകൾ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. 

മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡി.ജി.പിയ്ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, ഇഡിയുടെ കത്തിൽ ഡി.ജി.പി നിയമോപദേശം തേടും. കത്ത് ലഭിച്ചുവെന്ന് ഡി.ജി.പി അറിയിച്ചു. അൽപസമയം മുമ്പാണ് ഓഫീസിൽ കത്ത് ലഭിച്ചതെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കത്ത് ഡിജിപിക്ക് ലഭിച്ചു എന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വെളിപ്പെടുത്തി

കത്ത് ഡിജിപി സർക്കാരിന് കൈമാറിയേക്കും
Previous Post Next Post