സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വൈകിട്ട് ഏഴു മണി മുതല്‍ അര്‍ദ്ധരാത്രി 12 വരെയുള്ള സമയങ്ങളില്‍ സംസ്ഥാന വ്യാപകമായി വൈദ്യുതി വിതരണത്തില്‍ ഭാഗിക തടസ്സം നേരിട്ടേക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദേശീയതലത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
വൈകീട്ടത്തെ പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് 600 മുതല്‍ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കടുത്ത ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഉയര്‍ന്ന തുക നല്‍കിയാല്‍ പോലും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തത് ബോര്‍ഡിന് തിരിച്ചടിയാകുന്നുണ്ട്.