ശബരിമലയിലെ നെയ്യ് സംഭരണത്തിന് ഇനി ഹൈടെക് സംവിധാനം; സ്റ്റീല്‍ ടാങ്കുകളും ഇന്‍ഡക്‌സ് മീറ്ററും വരുന്നു.

ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യിന്റെ സംഭരണവും ഉപയോഗവും കൂടുതല്‍ സുതാര്യമാക്കാന്‍ പുതിയ സംവിധാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.നിലവില്‍ ഉപയോഗിക്കുന്ന ഇരുമ്പ് സംഭരണ ടാങ്കുകള്‍ക്ക് പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ടാങ്കുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. നെയ്യിന്റെ അളവ് കൃത്യമായി അറിയാന്‍ ഇന്‍ഡക്‌സ് മീറ്ററും പുറത്തുനിന്ന് തന്നെ സംഭരണത്തിന്റെ അളവ് പരിശോധിക്കാവുന്ന സംവിധാനവും പുതിയ ടാങ്കുകളില്‍ ഒരുക്കും.

ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യിന്റെ വരവും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗവും കൃത്യമായി രേഖപ്പെടുത്തുകയും കൂടുതല്‍ സുതാര്യത ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. 'ക്ഷേത്രത്തില്‍ എത്ര നെയ്യാണ് ലഭിക്കുന്നത്, അത് ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത് എന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതിലൂടെ സംഭരണവും വിതരണവും കൂടുതല്‍ കാര്യക്ഷമമാകും,' അദ്ദേഹം പറഞ്ഞു.
Previous Post Next Post