മുതലപ്പൊഴിയില്‍ തിരയില്‍പ്പെട്ട് വള്ളംമറിഞ്ഞു, രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട്,വള്ളത്തില്‍ നിന്ന് തെറിച്ച്‌ കടലില്‍ വീണ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി.ഇന്നലെ രാത്രിയില്‍ അഴിമുഖത്തായിരുന്നു സംഭവം.

അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.

കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണ്.മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഫിഷറീസ് വാർഡന്മാരും മത്സ്യത്തൊഴിലാളികളും സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തുന്നത്.ശക്തമായ കടലാക്രമണവും കാറ്റും മഴയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്.
Previous Post Next Post