ബൈപ്പാസിലെ പ്രമുഖ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന, കേടായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു.


അടൂരിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വൻതോതില്‍ പഴകിയ ഭക്ഷണവും മീനും പിടികൂടി.

അടൂർ ബൈപ്പാസിലെ ഹോട്ടല്‍ രാജധാനി,എസ് എൻ ഹോട്ടല്‍, സണ്‍റൈസ് ഹോട്ടല്‍, ഓലപ്പന്തല്‍ ഹോട്ടല്‍, ബിഗ് മൗത്ത് ഹോട്ടല്‍, പഴങ്കഞ്ഞികട, അല്‍-റാസി, ഹോളിക്രോസ് ഹോസ്പിറ്റല്‍ കാന്റീൻ, ഡിങ്കന്റെ തട്ടുകട തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. അടൂർ നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് ആണ് മിന്നല്‍ പരിശോധന നടത്തിയത്. പഴകിയ എണ്ണ, 50 കിലോ പഴകിയ മീനും ഭക്ഷണങ്ങളുമാണ് വിവിധ ഹോട്ടലുകളില്‍ നിന്നും പിടികൂടിയത്.

അടൂർ ബൈപ്പാസില്‍ ഉള്‍പ്പടെയുള്ള ഹോട്ടലുകളില്‍ ആയിരുന്നു ഇന്ന് രാവിലെ വ്യാപക പരിശോധന നടന്നത്. പരിശോധനയ്ക്ക് എത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതിയുണ്ട്. പഴകിയ വസ്തുക്കള്‍ പിടികൂടിയ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

Previous Post Next Post