സംസാരിക്കുന്നവർ സംസാരിക്കട്ടെ, പക്ഷേ അവളെ ഒന്നും പറയരുത്. അവള്‍ ചെയ്യാനുള്ളത് അവള്‍ ചെയ്തു.,സംഭവിച്ചത് സംഭവിച്ചു, ഞാൻ തിരിച്ചുവരും. ഇതൊന്നും ഒരു അവസാനമല്ല. അടുത്ത ഓപ്ഷൻ എടുക്കുക.


ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസത്തെ വലിയ ചർച്ചകളിലൊന്നായിരുന്നു ഇൻഫ്ലുവൻസറും നടനുമായ അഖില്‍ എൻആർഡിയുടെ സ്വകാര്യ ജീവിതം.

അഖിലിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയെന്നും അതിന്റെ കാരണങ്ങളുമായിരുന്നു പലരുടെയും ചർച്ചാവിഷയം.

ഇപ്പോഴിതാ ഈ ചർച്ചകളില്‍ സത്യമുണ്ടെന്നും അഖില്‍ ഈ വിഷയത്തെക്കുറിച്ച്‌ പ്രതികരിച്ചതുമാണ് അഖിലിന്റെ സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ സായി കൃഷ്ണ പറയുന്നത്.

ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്ത ആള് എന്ന നിലയില് ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ഇക്കാര്യം സംസാരിച്ചപ്പോള്‍ ആരെയും കുറ്റപ്പെടുത്താനില്ല എന്നായിരുന്നു അഖിലിന്റെ പ്രതികരണമെന്നും സായി കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

‘‘ഈ വിഷയം കുറച്ച്‌ കടുത്തതാണ്. പക്ഷേ കുറച്ച്‌ കാര്യങ്ങള്‍ സംസാരിക്കണം. ഇതൊക്കെ ആരുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അഖില്‍ എൻആർഡിയുടെ ഭാര്യ ഒളിച്ചോടിപ്പോയി. ഞാൻ ഇവരുടെ വിവാഹത്തിന് പോയ ഒരാളാണ്. 2021 മുതലൊക്കെ അത്യാവശ്യം നല്ല രീതിയിലുള്ള സുഹൃദ്ബന്ധവും അഖിലുമായി കാത്തുസൂക്ഷിക്കുന്നുണ്ട്.

ഈ വാർത്ത കേട്ട സമയത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അഖില്‍ എൻആർഡി അവരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളായിരുന്നില്ല വ്ലോഗ് ആയി ചെയ്തുകൊണ്ടിരുന്നത്. അവരുടെ വീഡിയോസ് ഒരുപാട് നാളായി കാണുന്നുമുണ്ടായിരുന്നു.

കണ്ടാല്‍ നല്ലൊരു ദമ്പതികള്‍. ഈ വീഡിയോ എടുക്കുന്നതിനു മുമ്പും ഞാൻ അഖിലിനെ വിളിച്ച്‌ സംസാരിച്ചിരുന്നു. ഓക്കെ ആയിട്ടിരിക്കുന്നു എന്നല്ലാതെ ഈ വിഷയത്തില്‍ വേറൊന്നും പറയാനില്ല.

അഖില്‍ ആരെയും കുറ്റപ്പെടുത്തില്ല, അതാണ് അവന്റെ ക്യാരക്ടർ. ഈ കേസിലും അഖിലിനു പറയാനുള്ളത്, പോയത് പോയി, കഴിഞ്ഞതു കഴിഞ്ഞു എന്നതാണ്. എന്റെയൊരു അവസ്ഥ, ഇങ്ങനെയൊരു പ്രൊഫൈല്‍ ആണ് എന്റേത്. വീഡിയോ ചെയ്യുക എന്നതാണ് എന്റെ ജോലി. വീഡിയോ ചെയ്തേ തീരൂ, അത് അവനോടും പറഞ്ഞിട്ടുണ്ടായിരുന്നു.

അഖിലിന്റെ കേസ് സോഷ്യല്‍മീഡിയയില്‍ ആദ്യം കണ്ടത് ആരുടെയും പേര് പറയാതൊരു പോസ്റ്റ് ആയിരുന്നു. അത് കണ്ട സമയത്ത് ആരെക്കുറിച്ചാണെന്നും ഒരു ഐഡിയ ഇല്ലായിരുന്നു. പക്ഷേ കമന്റ് ബോക്സില്‍ അഖിലിന്റെ പേര് പലരും പറയുന്നുണ്ടായിരുന്നു. രാത്രിയായപ്പോള് അഖിലിന്റെ അടുത്തുനിന്നുള്ള ആളുകള്‍ എനിക്ക് വോയ്സ് നോട്ടായി പലതും അയച്ചു. അവര്ക്കൊക്കെ ഇത് ആഘോഷമായിരുന്നു.

ഒരാളുടെ ജീവിതം തകരുമ്പോഴും ഒരുത്തന്റെ ഭാര്യ ഒളിച്ചോടുമ്പോഴുമുള്ള സന്തോഷം. ഈ നാട്ടുകാർ ചിന്തിക്കണ്ടേ, ഇവർക്കും ജീവിതത്തില്‍ നാളെ ഇതുപോലെ സംഭവിച്ചാലെന്ന്. സോഷ്യല്‍മീഡിയയില് പരിചിതമായ മുഖങ്ങളായതുകൊണ്ട് ഇവരുടെ ഒളിച്ചോട്ടവും പ്രശ്നങ്ങളും കുറച്ച്‌ പക്വതയോടെ ഈ വീഡിയോ ചെയ്യുന്നവരൊക്കെ എടുക്കണം.

വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക് വരാൻ മടിയുള്ള ക്യാരക്ടർ ആണ് അഖില്‍ എന്ആർഡി. അവൻ അത്ര ലൗഡ് അല്ല. അങ്ങനെയുള്ള വ്യക്തികള്‍ നമ്മളെപ്പോലെ എല്ലാം തുറന്നു പറയണമെന്നില്ല. അതുപോലുള്ള ഒരു മനുഷ്യന് ഇത്തരം കാര്യം സംഭവിക്കുമ്പോള്‍ അത് എത്രത്തോളം അവരെ ബാധിക്കുമെന്ന് നമുക്ക് അറിയാമല്ലോ.

സിസിടിവി ഫൂട്ടേജ് ആരൊക്കെയോ എടുത്തു പുറത്തുവിടുന്നു. അവള്, അവളുടെ ഇഷ്ടമുള്ള ആളുടെ കൂടെ ഒളിച്ചോടിപ്പോയി. അഖില്‍ എൻആർഡിക്ക് എന്തോ പ്രശ്നമുള്ള രീതിയിലാണ് ഇപ്പോള്‍ ചർച്ച. പോലീസ് സ്റ്റേഷനില്‍ ഈ കുട്ടി മൊഴി കൊടുത്തിരിക്കുന്നത്, അഖിലിന് വേറെ കുറച്ച്‌ ബന്ധങ്ങള്‍ ഉണ്ടെന്നാണെന്നൊക്കെയാണ് കമന്റുകള്‍ വരുന്നു. ഈ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും കമന്റുകള്‍ വരുന്നുണ്ട്.

Previous Post Next Post