ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സുമാണ് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ 755 കോടി രൂപയുടെ ക്ഷേമപദ്ധതിയാണ് 'തായ് മാമന്‍ തങ്ക മോതിരം പദ്ധതി'. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു മോതിരം നല്‍കുന്ന പദ്ധതിയാണിത്.
ജൂണ്‍ 22 മുതല്‍ ഓരോ കുഞ്ഞിനും ഈ പദ്ധതി പ്രകാരം ഒരു മോതിരം നല്‍കുന്നുണ്ട്. ഈ പദ്ധതിക്കായാണ് സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളത്തിലെ ഈ രണ്ട് ജ്വല്ലറികളും തങ്ങളുടെ പ്രാദേശിക എതിരാളികളെ പിന്തള്ളിയിരിക്കുന്നത്. ജോയ് ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി.
ഇതിനെ തുടര്‍ന്ന് ബിഡില്‍ പങ്കെടുത്ത മറ്റ് 10 കമ്പനികളോടും ആ നിരക്കുമായി ഒത്തുപോകാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് മാത്രമാണ് ആ നിരക്ക് അംഗീകരിക്കാന്‍ തയ്യാറായത്. തുടര്‍ന്ന്, തിരഞ്ഞെടുത്ത കമ്പനികളായ ജോയ് ആലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്‌സിനും 70:30 എന്ന അനുപാതത്തില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കി.