ഇന്നും സ്വര്‍ണവില വര്‍ധിച്ചു, പുതിയ പവന്‍-ഗ്രാം വില. അറിയാം.


കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഓരോ ദിവസവും ആയിരത്തിലധികം രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങായി തുടരുന്നത്.

ഇന്ന് രാവിലെ ഒരു പവന് 1120 രൂപ കൂടി. ഇന്നത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.29 ലക്ഷം രൂപയ്ക്ക് അടുത്തു വരും. ജ്വല്ലറി വ്യാപാരികള്‍ പണിക്കൂലി കുറയ്ക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ പണിക്കൂലിയില്‍ ഇളവ് നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കന്‍ വ്യാപാരികള്‍ക്കും പദ്ധതിയുണ്ട്.

കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ വര്‍ധിച്ച്‌ 14950 രൂപയായി. പവന് 119600 രൂപയുമായി. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 260 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.29 ലക്ഷം രൂപ ചെലവ് വന്നേക്കും. നികുതിയും പണിക്കൂലിയും ചേരുമ്പോഴാണിത്.

Previous Post Next Post